Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യക്കായി ഖത്തര്‍ എയര്‍വേസ് ചെയ്ത സഹായഹസ്തം ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: കോവിഡ് കൊടുമ്പിരികൊണ്ടിരിക്കെ ഇന്ത്യക്കു വേണ്ടി നിസ്തുല സഹായങ്ങള്‍ ചെയ്ത ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസ് ചെയ്ത സേവനങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ. ഖത്തര്‍ എയര്‍വേസിനെതിരെ സംഘ്പരിവാര്‍ ബഹിഷ്‌കരണാഹ്വാനങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഖത്തര്‍ എയര്‍വേസ് ചെയ്ത സഹായങ്ങളും പ്രചരിക്കുന്നത്.

300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും 1350 ഓക്‌സിജന്‍ സിലിണ്ടറുകളുമാണ് കോവിഡ് പ്രതിസന്ധി കാലത്ത് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് ഖത്തര്‍ എയര്‍ലൈന്‍സ് വഴി എത്തിച്ചത്. ഇതിന് നന്ദി അറിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ അന്നത്തെ പത്ര-മാധ്യമ റിപ്പോര്‍ട്ടുകളും അപ്പോള്‍ പ്രചരിക്കുന്നുണ്ട്.

2021 മെയ് മാസത്തിലായിരുന്നു ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി അതിരൂക്ഷമാവുകയും ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്ത സമയത്ത് സഹായഹസ്തവുമായി ഖത്തര്‍ രംഗത്തെത്തിയത്.

ഏപ്രില്‍ അവസാനം പണമൊന്നും ഈടാക്കാതെ 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും ഖത്തര്‍ എയര്‍വേയ്സ് രാജ്യത്തെത്തിച്ചിരുന്നു. പി.പി.ഇ കിറ്റുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവയും ഇതിലുണ്ടായിരുന്നു.

Related Articles