Current Date

Search
Close this search box.
Search
Close this search box.

സുതാര്യമായ ഭരണത്തിന് മഹല്ലുകള്‍ ജാഗരൂകരാകണം: ഹൈദരലി തങ്ങള്‍

ചേളാരി: കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ വ്യതിരക്തമായ വ്യക്തിത്തവും അസ്ഥിത്വവും രൂപപ്പെടുത്തി എടുക്കുന്നതില്‍ കേരളത്തിലെ ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ്മയിലൂടെ വളര്‍ത്തിയെടുത്ത മഹല്ല് സംവിധാനങ്ങള്‍ നിര്‍വ്വഹിച്ച പങ്ക് വളരെ വലുതാണെന്നും ഈ കൂട്ടായ്മയെ ശിഥിലമാക്കിയാല്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗം ചെയ്ത് വളര്‍ത്തിയെടുത്ത നന്മകള്‍ നശിച്ച് പോകുമെന്നും എസ്.എം.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍.

എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 110 മേഖലകളിലായി 5000ത്തില്‍ അധികം വരുന്ന മഹല്ലുകളില്‍ നടപ്പാക്കുന്ന എസ്.എം.എഫ് തര്‍ത്തീബ് 2021 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് ഹാദിയ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഉലമാക്കളുടെയും ഉമറാക്കളുടെയും ഒന്നിച്ചുള്ള മുന്നേറ്റത്തെ തുരങ്കം വെക്കാന്‍ കുന്ത്രങ്ങള്‍ മെനയുന്ന ദുശക്തികളെ മഹല്ല് ജമാഅത്തുകള്‍ തിരിച്ചറിയുകയും ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്യണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.

മഹല്ല് കമ്മിറ്റികള്‍ പള്ളികള്‍ ഉള്‍ക്കൊള്ളുന്ന മത സ്ഥാപനങ്ങളുടെയും വഖഫ് വസ്തുക്കളുടെയും റിക്കാര്‍ഡുകളും രേഖകളും കൃത്യമായി സൂക്ഷിക്കുകയും ഭരണ നിര്‍വഹണവും സാമ്പത്തിക ഇടപാടുകളും സുതാര്യതോടെയും സൂക്ഷമതയോടെയും കൈക്കാര്യം ചെയ്ത് മഹല്ലുകളെ വ്യവഹാര രഹിതമാക്കുന്നതിന് ജാഗരൂകരാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
എസ്.എം.എഫ് തര്‍ത്തീബ് 2021 സംഘാടക സമിതി ചെയര്‍മാന്‍ എം.സി മായിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ആമുഖ ഭാഷണവും വര്‍ക്കിം സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പദ്ധതി വിശദീകരണവും നടത്തി.

Related Articles