Current Date

Search
Close this search box.
Search
Close this search box.

ലക്ഷദീപില്‍ മദ്യവില്പന:ദ്വീപ് ഭരണകൂടം തീരുമാനത്തില്‍ നിന്ന് പിന്‍ മാറണം:എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ലക്ഷദ്വീപില്‍ മദ്യ വില്പന നടത്താനുള്ള ദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ദ്വീപ് ഭരണകൂടം നടപ്പിലാകുന്ന മദ്യ വില്പനകള്‍ ലക്ഷദ്വീപില്‍ അരാജക്ത്വം സൃഷ്ടിക്കും.

ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ ദ്വീപ് ഭരണകൂടം മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

സത്താര്‍ പന്തലൂര്‍ ,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് ,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ഷമീര്‍ ഫൈസി ഒടമല ,ആഷിഖ് കുഴിപ്പുറം, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി തൃശൂര്‍, ഒ.പി .എം.അഷ്റഫ് കുറ്റിക്കടവ്,മൊയ്തുട്ടി യമാനി പന്തിപ്പൊയില്‍,നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ , ജലീല്‍ ഫൈസി അരിമ്പ്ര ,ഫാറൂഖ് ഫൈസി മണിമൂളി ,ജലീല്‍ പട്ടര്‍കുളം ,അനീസ് ഫൈസി മാവണ്ടിയൂര്‍, ഷഹീര്‍ അന്‍വരി പുറങ്ങ്, ഖാദര്‍ ഫൈസി തലക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ജന.സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ നന്ദിയും പറഞ്ഞു.

Related Articles