Current Date

Search
Close this search box.
Search
Close this search box.

കോളേജുകളുടെ സമയമാറ്റത്തില്‍ വെള്ളിയാഴ്ച ഇളവ് അനുവദിക്കണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: സംസ്ഥാനത്ത് കോളേജുകളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പുതിയ സമയക്രമീകരണത്തില്‍ വെള്ളിയാഴ്ചക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ആവശ്യപ്പെട്ടു. രാവിലെ 8.30 മുതല്‍ ഉച്ചക്ക് 1.30 വരെയുള്ള ക്ലാസ്സ് സമയക്രമീകരണം വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരം നിര്‍വ്വഹിക്കുന്ന മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസകരമാവും. കോളേജുകളില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ദിവസം skssf statementപുറത്തിറങ്ങിയ ഉത്തരവില്‍ മാറ്റം വരുത്തി കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ വകപ്പ് മന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Related Articles