Current Date

Search
Close this search box.
Search
Close this search box.

പ്രവാസികളുടെ യാത്ര: എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര,കേരള സര്‍ക്കാറുകളുടെ നിലപാടിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രത്യക്ഷ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച കോഴിക്കോട് നോര്‍ക്ക ഓഫീസിന് മുന്നില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉള്‍ക്കൊള്ളാതെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാട് ദുരിതങ്ങളില്‍ നിന്ന് രക്ഷതേടി നാടണയാനുള്ള ശ്രമത്തിന് വിഘാതമാവുകയാണ്.

പല രാജ്യങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും പ്രകാരം വേഗത്തില്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങളില്ല. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ റൂമുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് ടിക്കറ്റും മറ്റു ചിലവുകളും വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ടെസ്റ്റും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തിരിച്ച് വരാനുള്ള അവസരം നിഷേധിക്കുകയാണ്. ടെസ്റ്റ് അനിവാര്യമെങ്കില്‍ പ്രവാസികള്‍ക്ക് അവകാശപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് ചെലവഴിക്കുകയും താമസംകൂടാതെ നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Related Articles