Current Date

Search
Close this search box.
Search
Close this search box.

‘തിരുനബി (സ്വ); സ്നേഹം,സമത്വം,സഹിഷ്ണത’; എസ്.കെ.എസ്.എസ്.എഫ് മീലാദ് കാമ്പയിന്‍

കോഴിക്കോട്: ‘തിരുനബി (സ്വ); സ്നേഹം,സമത്വം,സഹിഷ്ണത’എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മീലാദ് കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച വയനാട് കണിയാമ്പറ്റ എം.എച്ച്.എം ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകു 7-മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മൗലിദ് പാരായണം, മദ്ഹ് റസൂല്‍ പ്രഭാഷണം, പാടിപ്പറയല്‍, ബുര്‍ദാ പാരായണം തുടങ്ങിയ സെഷനുകള്‍ക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് വി മൂസക്കോയ മുസ്ലിയാര്‍, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ അല്‍ ഹസനി, ഇബ്രാഹിം ഫൈസി പേരാല്‍, റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുസ്സമദ് ബാഖവി അയിലക്കാട്, ശൗക്കത്തലി വെള്ളമുണ്ട, അയ്യൂബ് മുട്ടില്‍, മൊയ്തുട്ടി യമാനി പന്തിപ്പൊയില്‍, അബ്ദുല്‍ ലത്തീഫ് വാഫി, അബ്ബാസ് വാഫി എന്നിവര്‍ നേതൃത്വം നല്‍കും.

സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 15 വരെ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ മദ്ഹു റസൂല്‍ പ്രഭാഷണവും മദീനാ പാഷനും, മേഖലാ,ക്ലസ്റ്റര്‍ തലത്തില്‍ സ്വലാത്ത് ജാഥ,സ്നേഹ സംഗമങ്ങളും, ശാഖാ തലത്തില്‍ മൗലിദ് മജ്ലിസ്,ക്വിസ് മത്സരങ്ങള്‍, മുഖദ്ദസ് സ്നേഹ സല്‍ക്കാരം എന്നിവ നടക്കും.

Related Articles