Current Date

Search
Close this search box.
Search
Close this search box.

എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷികം; ബാലാരവം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട്: ‘സത്യം,സ്വത്വം,സമര്‍പ്പണം’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന ബാലാരവം പരിപാടിയുടെ സംസ്ഥാനതല ഉഘാടനം മഞ്ചേരി പട്ടര്‍കുളത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് എന്‍.ടി അബദുല്‍ സത്താര്‍ പതാക ഉയര്‍ത്തി.

കേരള സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം അവാര്‍ഡ് ജേതാവ് ആസിം വെളിമണ്ണ മുഖ്യാതിഥി ആയി. ട്രഷറര്‍ സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഡോ.അബ്ദുല്‍ ഖയ്യൂം, അഷ്റഫ് മലയില്‍, അഷ്റഫ് അണ്ടോണ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന ജന.സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ജലീല്‍ പട്ടര്‍കുളം നന്ദിയും പറഞ്ഞു.

Related Articles