Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ഭീകരരുടെ ബ്രാന്റുകള്‍ ബഹിഷ്‌കരിക്കുക: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ഇസ്രായേല്‍ ഭീകരരുടെ ബ്രാന്റുകള്‍ ബഹിഷ്‌കരണമെന്ന ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ്. നമ്മുടെ കുട്ടികള്‍ കുടിക്കുന്നത് ഫലസ്തീന്‍ കുട്ടികളുടെ രക്തം ചിന്തുന്നവര്‍ക്ക് വരുമാനം നല്‍കുന്ന പാനീയമാകരുതെന്നും നാം ഉപയോഗിക്കുന്ന വസ്ത്രവും ഇലക്ട്രോണിക് ഉപകരണങ്ങളും കളിപ്പാട്ടങ്ങളും കോസ്‌മെറ്റിക്‌സും മനുഷ്യമക്കളെ നിഷ്‌കരുണം കൊന്നൊടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാകരുതെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ഫ്രൈഡേ മെസേജിലൂടെ ആഹ്വാനം ചെയ്തു.

ഇസ്രായേല്‍ ഭീകരതക്കെതിരെ ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെ പ്രതിഷേധം ശക്തി പ്രാപിക്കുമ്പോള്‍ നമ്മുടെ നാട്ടിലും അധിനിവേശ പിശാചുക്കള്‍ക്കെതിരെ ബഹിഷ്‌കരണ മുന്നേറ്റം രൂപപ്പെടണമെന്നും എസ്.കെ.എസ്.എസ്.എഫ് ആഹ്വാനം ചെയ്തു.

Related Articles