Current Date

Search
Close this search box.
Search
Close this search box.

ആറ് ഫലസ്തീനികള്‍ ഇസ്രായേലിലെ അതീവസുരക്ഷ ജയില്‍ ചാടി

തെല്‍അവീവ്: ഇസ്രായേലിലെ അതീവ സുരക്ഷ ജയിലില്‍ നിന്നും ആറ് ഫലസ്തീനികള്‍ രക്ഷപ്പെട്ടു. വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോ ജയിലില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജയില്‍ ചാടിയത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേലിലെ തന്നെ അതിസുരക്ഷ സംവിധാനങ്ങളുള്ള ജയിലാണിത്. ഇവിടെ നിന്നും ഇത്തരം ജയില്‍ചാട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. തിരച്ചിലിന് പൊലിസും ആഭ്യന്തര സുരക്ഷ ഏജന്‍സിയും സൈന്യത്തോടൊപ്പമുണ്ട്.

തിരച്ചിലിന്റെ ഭാഗമായി അധിനിവേശ വെസ്റ്റ് ബാങ്കില്‍ പ്രത്യേക സംഘത്തെ വിന്യസിച്ചതായും സൈന്യം അറിയിച്ചു.
ജയിലില്‍ ഒരേ സെല്ലില്‍ കഴിഞ്ഞവരാണ് രക്ഷപ്പെട്ടതെന്നും ജയിലില്‍ നിന്നും തുരങ്കം വഴിയാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ക്ക് പുറമെ നിന്നുള്ളവരുടെ സഹായം ലഭിച്ചതായും ഇസ്രായേല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെല്ലിലെ ടോയ്‌ലറ്റില്‍ നിന്നും തുരങ്കം ഉണ്ടാക്കിയാണ് രക്ഷപ്പെട്ടതെന്നും മുന്‍ ഫതഹ് പാര്‍ട്ടി അംഗങ്ങളായ വെസ്റ്റ്ബാങ്കിലെ ജെനിനില്‍ നിന്നുള്ളവരാണ് ഇവരെന്നും ഇവര്‍ ജീവപര്യന്തം തടവ്ശിക്ഷ വിധിക്കപ്പെട്ടവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സകരിയേ സുബൈദി മുനാദില്‍ യാക്കൂബ് നഫീത്, യാക്കൂബ് കാസിം, യാക്കൂബ് മഹ്‌മൂദ് ഖാദ്രി, അയ്ഹാം നഈഫ്, മഹ്‌മൂദ് അബ്ദുള്ള എന്നിവരാണ് രക്ഷപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles