Current Date

Search
Close this search box.
Search
Close this search box.

ലിബിയ: പുതിയ പ്രധാനമന്ത്രിക്ക് പിന്തുണയുമായി ഈജിപ്ത്

കൈറോ: ലിബിയയില്‍ വരാനിരിക്കുന്ന പുതിയ പ്രധാനമന്ത്രി അബ്ദുല്‍ഹാമിദ് ദെയ്ബാഹിന് പിന്തുണയുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസി രംഗത്ത്. കഴിഞ്ഞ ദിവസം ഈജിപ്ത് സന്ദര്‍ശിച്ച വേളയിലാണ് അയല്‍രാഷ്ട്രമായ ലിബിയയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ ഈജിപ്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും സീസി അറിയിച്ചത്. പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.

ലിബിയയിലെ ഇടക്കാല സര്‍ക്കാരിനെ വ്യാഴാഴ്ച ഈജിപ്ത് സ്വാഗതം ചെയ്തിരുന്നു. ലിബിയയിലെ വടക്ക്- പടിഞ്ഞാറ് മേഖലയിലുള്ള രണ്ട് എതിരാളികള്‍ക്കിടയില്‍ യു.എന്നിന്റെ മധ്യസ്ഥതയിലാണ് താല്‍ക്കാലിക പരിഹാരമുണ്ടായതും ഇടക്കാല സര്‍ക്കാരിനെ തെരഞ്ഞെടുത്തതും. തുടര്‍ന്ന് തലസ്ഥാനമായ ട്രിപ്പോളിയില്‍ അടച്ചുപൂട്ടിയ എംബസി തുറന്നുപ്രവര്‍ത്തിക്കാനും തീരുമാനമായിരുന്നു.

ട്രിപ്പോളിയിലെ പുതിയ ഇടക്കാല സര്‍ക്കാര്‍ ഈജിപ്ഷ്യന്‍ നയത്തിന്റെ പുനര്‍ക്രമീകരണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതിനാലാണ് സീസി സ്വാഗതം ചെയ്തതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles