Current Date

Search
Close this search box.
Search
Close this search box.

സിമി കേസില്‍ കുറ്റവിമുക്തരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: സോളിഡാരിറ്റി

കോഴിക്കോട്: ഗുജറാത്തിലെ സുറത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരെ 2001ല്‍ പൊലീസ് ചുമത്തിയ രാജ്യദ്രോഹകുറ്റവും യു.എ.പി.എയും പിന്‍വലിച്ച് കോടതി എല്ലാവരെയും നിരപരാധികളെന്ന് പ്രഖ്യാപിച്ച് വെറുതെ വിട്ടിരിക്കുകയാണ്. 124 പേര്‍ക്കെതിരെ ഒരു തെളിവുമില്ലാതെയാണ് യു.എ.പി.എ ചാര്‍ത്തിയതെന്ന് കോടതിയുടെ നിരീക്ഷണമുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ഇരകള്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ ചാപ്പകുത്തി അന്യായമായി വിചാരണാ കേസുകളില്‍ കുടുക്കി കാലങ്ങളായി തടവില്‍ കഴിഞ്ഞുകൊണ്ടിരിക്കുന്ന മുസ്ലിം യുവാക്കളുണ്ട്. പൗരത്വ പ്രക്ഷോഭം, ഡല്‍ഹി വംശഹത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ടും സമാനമായ ഭരണകൂട നടപടികള്‍ വര്‍ദ്ധിച്ചുകൊണ്ടരിക്കുകയുമാണ്.അത്‌കൊണ്ട് സൂറത്ത് സിമി കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകള്‍ക്കൂടി പിന്‍വലിക്കാനും നഷ്ടപരിഹാരം നല്‍കാനും വലിയ തോതിലുള്ള സാമൂഹിക സമ്മര്‍ദ്ദവും പ്രക്ഷോഭവും ഉണ്ടാകണമെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

Related Articles