Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാര്‍ ഭീഷണി: കോഴിക്കോട്ടെ സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിവെച്ചു

കോഴിക്കോട്: യു.എ.പി.എ ചാര്‍ത്തി രണ്ടു വര്‍ഷമായി ജയിലില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കോഴിക്കോട് നടത്താന്‍ തീരുമാനിച്ച പരിപാടി സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാറ്റിവെച്ചു.

ജയിലിലടച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ അഞ്ച് ബുധനാഴ്ചയായിരുന്നു പൗരാവകാശ വേദിയുടെ നേതൃത്വത്തില്‍ പരിപാടി തീരുമാനിച്ചിരുന്നത്. പരിപാടിക്കെതിരെ എതിര്‍പ്പുമായി ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും രംഗത്തുവരികയും തുടര്‍ന്ന് അവര്‍ ഡി.ജി.പിക്കും എന്‍.ഐ.എക്കും പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷ സാധ്യത ഉണ്ടെന്ന പൊലിസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് പരിപാടി മാറ്റിവെക്കുകയായിരുന്നു.

എംകെ രാഘവന്‍ എംപി, മുനവറലി തങ്ങള്‍, കെ.കെ രമ തുടങ്ങിയവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്.

Related Articles