Current Date

Search
Close this search box.
Search
Close this search box.

‘പ്രസ്’ ജാക്കറ്റ് ധരിച്ചിട്ടും ഇസ്രായേല്‍ നിറയൊഴിച്ചു; വീഡിയോ പുറത്ത്

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് അല്‍ജസീറയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബൂ അഖ്‌ല കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത. പ്രസ് ജാക്കറ്റ് ധരിച്ച് സംഘര്‍ഷ ഭൂമിയില്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന ഷിരീന് നേരെ ഇസ്രായേല്‍ സൈന്യം മനപൂര്‍വമാണ് നിറയൊഴിച്ചതെന്നാണ് ഉയരുന്ന ആരോപണം. തലക്കാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും ഷിരിനെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ഇവര്‍ മാധ്യമപ്രവര്‍ത്തകയാണെന്ന് വളരെ വ്യക്തമാകുന്ന തരത്തിലുള്ള ജാക്കറ്റ് ആണ് ധരിച്ചിരുന്നതെന്നും ഞെഞ്ചിന് മുകളില്‍ വലിയ അക്ഷരത്തില്‍ പ്രസ് എന്ന് എഴുതിയിട്ടും ഇവരെ ലക്ഷ്യമിട്ടത് വളരെ ആസൂത്രിതമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറെ ഞെട്ടലോടെയാണ് അന്താരാഷ്ട്ര സമൂഹം ഷിരീന്റെ മരണത്തെ എതിരേറ്റത്. വാര്‍ത്ത വായിക്കുന്ന അല്‍ജസീറ മാധ്യമപ്രവര്‍ത്തകരും മറ്റു ജീവനക്കാര്‍ക്കും വിതുമ്പലടക്കാനായില്ല. വികാരാനിര്‍ഭരരായാണ് അവതാരകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകയുടെ വിയോഗം റിപ്പോര്‍ട്ട് ചെയ്തത്.

‘അവളോടൊപ്പം ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് ഒരു ഞെട്ടലാണ്.’ – അല്‍ ജസീറയുടെ നിദ ഇബ്രാഹിം പറഞ്ഞു. 2000-ല്‍ രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദയുടെ തുടക്കം മുതല്‍ ഷിരീന്‍ അബു അല്‍ ജസീറയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. 22 വര്‍ഷമായി ഫലസ്തീനില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കുന്ന അല്‍ജസീറയിലെ സജീവ മാധ്യമപ്രവര്‍ത്തകയാണിവര്‍.

 

Related Articles