Current Date

Search
Close this search box.
Search
Close this search box.

മിഷാല്‍ അല്‍ സബാഹ് കുവൈത്തിന്റെ പുതിയ കിരീടാവകാശി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ പുതിയ അമീര്‍ നാമനിര്‍ദേശം ചെയ്തു. ബുധനാഴ്ച പുതിയ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് ആണ് നിലവില്‍ ദേശീയ സൈന്യത്തിന്റെ ഡെപ്യൂട്ടി തലവന്‍ ആയ മിഷാല്‍ അല്‍ സബാഹിനെ നാമനിര്‍ദേശം ചെയ്തത്. മിഷാലിനെ തെരഞ്ഞെടുത്തത് കുവൈത്ത് പാര്‍ലമെന്റിന്റെ കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്.

കുവൈത്ത് അമീറിന്റെ ഓഫീസിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ കുനയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ കുവൈത്ത് രാജകുടുംബാംഗത്തിലെ രണ്ട് പേര്‍ മിഷാലിനെ കിരീടവകാശിയായി പിന്തുണച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം അന്തരിച്ച കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ പിന്‍ഗാമിയായി ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് കഴിഞ്ഞയ 30നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്. സബാഹിന്റെ പിന്‍ഗാമിയും അര്‍ധസഹോദരനും കിരീടാവകാശിയുമായ നവാഫ് ആകും കുവൈത്തിന്റെ അടുത്ത അമീര്‍ എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ മുതല്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് 91കാരനായ അമീര്‍ യു.എസില്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം അമേരിക്കയില്‍ തന്നെ ചികിത്സ തുടരുകയായിരുന്നു. ഇതിനിടെയാണ് മരണവാര്‍ത്ത പുറത്തുവന്നത്.

Related Articles