Current Date

Search
Close this search box.
Search
Close this search box.

മുതിര്‍ന്ന പാക്കിസ്ഥാന്‍ താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു

കാബൂള്‍: തഹ്‌രീകെ താലിബാന്‍ പാക്കിസ്ഥാന്റെ (Tehreek-e-Taliban Pakistan) മുതിര്‍ന്ന നേതാവ് ഖാലിദ് ബല്‍തി കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാറും സായുധ വിഭാഗവും തമ്മിലുള്ള സമാധാന ചര്‍ച്ച സ്തംഭിച്ചിരിക്കുകയാണ്.

സൈനിക സംഘടനയില്‍ മുഹമ്മദ് ഖുറാസാനി എന്നറിയപ്പെടുന്ന ഖാലിദ് ബല്‍തി സംഘടനയുടെ വക്താവായിരുന്നു. നങ്കഹാര്‍ പ്രവിശ്യയില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അല്‍ജസീറയോട് ചൊവ്വാഴ്ച പറഞ്ഞു.

ബല്‍തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാക്കിസ്ഥാന്‍ താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles