Current Date

Search
Close this search box.
Search
Close this search box.

രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെ വിതരണം ചെയ്യുകയാണ്: കനയ്യകുമാര്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെ സൗജന്യമായി വിതരണം ചെയ്യുകയാണെന്ന് വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയും നാടകം കളിച്ച സ്‌കൂള്‍ കുട്ടികള്‍ക്കെതിരേയും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചവര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. എന്നാല്‍, ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഒരു പോലിസ് ഉദ്യോഗസ്ഥനെതിരേ ഇതുവരെ ഇത്തരത്തില്‍ കേസെടുത്തിട്ടില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.

ബി.ജെ.പിയും ഗോഡ്സേവാദികളും കലാപകാരികളും യുവാക്കളുടെയും കൈകളില്‍ തോക്കുകള്‍ കൊടുക്കുകയാണ്. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ മകനുവേണ്ടി ബി.സി.സി.ഐ സെക്രട്ടറിയുടെ പോസ്റ്റ് നേടുകയാണ് ചെയ്യുന്നത്. ‘അധികാരത്തിലിരിക്കുന്നവര്‍ അവരുടെ മക്കളെ ഓക്സ്‌ഫോര്‍ഡ്,കാംബ്രിജ് പോലുള്ള വിദേശത്തെ ഉന്നത സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്നു. അതേസമയം രാജ്യത്തെ സാധാരണ വിദ്യാര്‍ത്ഥികകള്‍ മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷമെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles