Current Date

Search
Close this search box.
Search
Close this search box.

യു.പി: ഈദ് വസ്ത്രമണിഞ്ഞ ഫോട്ടോ അയക്കാനാവശ്യപ്പെട്ട പ്രിന്‍സിപ്പള്‍ക്കെതിരെ കേസ്

ലഖ്‌നൗ: പെരുന്നാള്‍ ദിനത്തിലെ പുതുവസ്ത്രമണിഞ്ഞു നില്‍ക്കുന്ന ഫോട്ടോ കുട്ടികളോട് മൊബൈലില്‍ അയക്കാന്‍ ആവശ്യപ്പെട്ടതിന് സ്‌കൂള്‍ പ്രിന്‍സിപ്പളിനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലിസ്. സ്‌കൂള്‍ ആക്റ്റിവിറ്റിയുടെ ഭാഗമായാണ് യു.പിയിലെ പ്രയാഗ്‌രാജിലെ ന്യായ നഗര്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പള്‍ ഫോട്ടോ അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെതിരെ വിശ്വഹിന്ദു പരിഷത് നല്‍കിയ പരാതിയിലാണ് പൊലിസ് ബുഷ്‌റ മുസ്തഫക്കെതിരെ കേസെടുത്തത്.

ഐ.പി.സി സെക്ഷന്‍ 153-എ പ്രകാരം രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി എന്നും 295 എ (മനഃപൂര്‍വവും ക്ഷുദ്രവുമായ പ്രവൃത്തികള്‍, ഏതെങ്കിലും വര്‍ഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതും) കൂടാതെ ഐടി ആക്ടിന്റെ സെക്ഷന്‍ 67 പ്രകാരവുമാണ് കേസെടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഹൈന്ദവ ആഘോഷങ്ങളായ ദീപാവലി, ദസറ കൂടാതെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നീ വേളകളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പിന്നീട് പ്രിന്‍സിപ്പലിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.

ആണ്‍കുട്ടികള്‍ ഈദ് തൊപ്പി ധരിച്ചു പെണ്‍കുട്ടികള്‍ സല്‍വാര്‍ കുര്‍ത്ത ധരിച്ചുമുള്ള 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വ വീഡിയോ, ഹാപ്പി ഈദ് എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്യാനാണ് വിദ്യാര്‍ത്ഥികളുമായി പങ്കിട്ട നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

 

Related Articles