Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ ജനജീവിതം സാധാരണനിലയിലായെന്ന് ഉറപ്പുവരുത്തണം: കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനജീവിതം സാധാരണരീതിയിലായോ എന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജനജീവിതം സാധാരണരീതിയിലാക്കാന്‍ വേണ്ട നടപടികള്‍ എത്രയും വേഗം കൈകൊള്ളണമെന്നും ഓരോ നീാക്കവും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാവണമെന്നും കോടതി പറഞ്ഞു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മാധ്യമനിയന്ത്രണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ 42 ദിവസമായി കശ്മീരില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും നിരോധനാജ്ഞയും നിലനില്‍ക്കുന്നതിനിടെയാണ് താഴ്‌വരയിലെ ജനജീവിതം പുന:സ്ഥാപിക്കാന്‍ നടപടി കൈകൊള്ളണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശവാദമുന്നയിക്കുമ്പോഴും മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലില്‍ കഴിയുകയാണ്.

Related Articles