Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സൂക്തങ്ങള്‍ നീക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി; പിഴ ചുമത്തി

ന്യൂഡല്‍ഹി: ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി തള്ളി. ഹരജിക്കാരന്‍ അര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. യു.പി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

സുപ്രീം കോടതി ജസ്റ്റിസുമാരായ റോഹിന്റണ്‍ എഫ് നരിമാന്‍, ബി ആര്‍ ഗവായ്, ഋഷിഗേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. അമുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് 26 സൂക്തങ്ങളെന്നും അവ നിരോധിക്കണമെന്നുമാണ് വസീം റിസ്‌വി നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്.

മദ്‌റസകളില്‍ ഈ സൂക്തങ്ങള്‍ പഠിപ്പിക്കുന്നത് നിരോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആയത്തുകള്‍ അമുസ്ലിംകള്‍ക്കെതിരായ ആക്രമണത്തിന് തീവ്രവാദ ഗ്രൂപ്പുകള്‍ ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ച കോടതി വാദം കേട്ട ശേഷം തള്ളുകയായിരുന്നു.

Related Articles