Current Date

Search
Close this search box.
Search
Close this search box.

ത്രിപുര കേസ്: മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ത്രിപുര സര്‍ക്കാരിനും ത്രിപുര പൊലിസിനും സുപ്രീം കോടതി നോട്ടീസയച്ചു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ മാസം സംഘ്പരിവാര്‍ നടത്തിയ മുസ്ലിം വംശഹത്യയെക്കുറിച്ച് ഇവര്‍ നല്‍കിയ വാര്‍ത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും മുന്‍നിര്‍ത്തി ത്രിപുര പൊലിസ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. അതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി നോട്ടീസയച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടികളും എഫ് ഐ ആറുമായി ബന്ധപ്പെട്ട മറ്റ് നടപടികളും അടുത്ത വാദം കേള്‍ക്കല്‍ വരെ സ്റ്റ് ചെയ്തതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനും സുപ്രീം കോടതി സംസ്ഥാനത്തോട് നിര്‍ദേശിച്ചു.

Related Articles