Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി യു.എ.ഇ, സൗദി

ബൈറൂത്ത്: ലബനാന്‍ അംബാസിഡറെ വിളിച്ചുവരുത്തി സൗദിയും യു.എ.ഇയും. യമനിലെ വിമതര്‍ക്കെതിരെ യുദ്ധം നയിക്കുന്ന സൗദി സഖ്യസേനക്കെതിരെ ബൈറൂത്ത് വിദേശകാര്യ മന്ത്രി ഖുറദാഹി നടത്തിയ പരാമര്‍ശത്തിലാണ് രാഷ്ട്രങ്ങള്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയിരിക്കുന്നത്.

വൈദേശിക ആക്രമണങ്ങള്‍ക്കെതിരെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ സ്വയം പ്രതിരോധിക്കുകയാണ്. വീടുകള്‍, ഗ്രാമങ്ങള്‍, ശ്മശാനങ്ങള്‍, വിവാഹ സ്ഥലങ്ങള്‍ സഖ്യസേന ബോംബിട്ടുകൊണ്ടിരിക്കുകയാണ്. ഏഴ് വര്‍ഷത്തെ യുദ്ധം അനാവശ്യമാണ്. യുദ്ധം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു -ഖുറദാഹി അഭിമുഖത്തിനിടെ തിങ്കളാഴ്ച പറഞ്ഞു.

സഖ്യത്തിലെ അംഗമായ യു.എ.ഇ ഖുറദാഹിയുടെ പരാമര്‍ശത്തെ അപലപിക്കുകയും, ലബനാനിലെ അംബാസിഡറെ വിളിക്കുകയും ചെയ്തു. യമന്‍ തലസ്ഥാനമായ സന്‍ആ 2014ല്‍ ഹൂതികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്. ശേഷമാണ് യമന്‍ സര്‍ക്കാറിനെ പിന്തുണച്ച് സൗദി സഖ്യസേന ഇടപെടല്‍ നടത്തുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles