Current Date

Search
Close this search box.
Search
Close this search box.

ദുബൈയില്‍ നിന്നും ഓഫീസ് മാറ്റി സൗദി ടി.വി ചാനലുകള്‍

റിയാദ്: ദുബൈ മീഡിയ സിറ്റിയില്‍ നിന്നും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറ്റിത്തുടങ്ങി സൗദി അറേബ്യ. 2024ഓടെ ദുബൈയില്‍ നിന്നും തങ്ങളുടെ എല്ലാ വാര്‍ത്ത ചാനലുകളോടും ക്രമേണ ക്രമേണ റിയാദിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി സൗദി അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അല്‍ അറബിയ്യ, അല്‍ ഹദ്ദാഥ് എന്നീ രണ്ട് പ്രമുഖ സൗദി ചാനലുകാര്‍ അവരുടെ ജീവനക്കാരോടും മാധ്യമപ്രവര്‍ത്തകരോടും ഉടന്‍ ദുബൈ മീഡിയ സിറ്റിയില്‍ നിന്നും റിയാദിലേക്ക് മാറാന്‍ സജ്ജമാകണമെന്ന് അറിയിച്ചു.

അതേസമയം, ഈ സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സൗദിയുടെ ഈ നടപടിയില്‍ ചാനല്‍ ജീവനക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. തങ്ങളുടെ കുട്ടികളെ ദുബൈയിലെ സ്‌കൂളില്‍ ചേര്‍ത്തതാണ് പ്രശ്‌നം.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ വ്യവസായ, ടൂറിസ, വിനോദ, മീഡിയ ആസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് മാസ കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തരത്തില്‍ ചാനലുകള്‍ നീക്കം ചെയ്യുക.

Related Articles