Current Date

Search
Close this search box.
Search
Close this search box.

ഹൂതി സൈനികര്‍ക്കെതിരെ സൗദി സഖ്യത്തിന്റെ ആക്രമണം

സന്‍ആ: ഹൂതി സൈനികരെ ലക്ഷ്യംവെച്ച് തലസ്ഥാനമായ സന്‍ആയിലും മറ്റു മേഖലകളിലും വ്യോമാക്രമണം നടത്തിയതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം വ്യക്തമാക്കി. സൗദിക്ക് നേരെ ഹൂതികള്‍ സായുധ ഡ്രോണുകള്‍ വിക്ഷേപിച്ചിരുന്നു. സന്‍ആയിലും മറ്റു പ്രവിശ്യകളിലും ഹൂതികളെ ലക്ഷ്യംവെച്ചാണ് സൈനിക നടപടിയുണ്ടായതെന്ന് സൗദി സൈനിക സഖ്യം പ്രസ്താവനയില്‍ വ്യക്തമാക്കിയതായി സൗദി ദേശീയ മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

10 സായുധ ഡ്രോണുകള്‍ തകര്‍ത്തതായും സൗദി സൈനിക സഖ്യം കൂട്ടിച്ചേര്‍ത്തു. 2015 മാര്‍ച്ചില്‍ രാജ്യത്തെ സിവില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ സൗദി സഖ്യത്തിനെതിരെ ഹൂതികള്‍ പോരാടികൊണ്ടിരിക്കുകയാണ്.

Related Articles