Current Date

Search
Close this search box.
Search
Close this search box.

സന്‍ആയില്‍ തിരിച്ചടിച്ച് സൗദി സഖ്യസേന

സന്‍ആ: കഴിഞ്ഞയാഴ്ച രണ്ടു തവണ സൗദിക്കു നേരെ മിസൈലാക്രമണം നടത്തിയ യെമനിലെ ഹൂതികള്‍ക്ക് നേരെ തിരിച്ചടിച്ച് സൗദി സഖ്യസേന. സന്‍ആയിലെ ഹൂതി വിമത കേന്ദ്രങ്ങള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം സൗദി-യു.എ.ഇ സഖ്യസേന വ്യോമാക്രമണം നടത്തിയത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 19 വ്യോമാക്രമണങ്ങളാണ് തിങ്കളാഴ്ച സൗദി സഖ്യസേന നടത്തിയതെന്നും എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു ദിവസം മുന്‍പാണ് ഹൂതികള്‍ സൗദിക്കു നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്. എന്നാല്‍ ഇത് ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പ് സൗദി സഖ്യസേന തകര്‍ത്തിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് തിങ്കളാഴ്ചത്തെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles