Current Date

Search
Close this search box.
Search
Close this search box.

വാതക മേഖല വികസിപ്പിക്കുമെന്ന് കുവൈത്തും സൗദിയും

റിയാദ്: അറാശ/ദുര്‍റ സമുദ്ര വാതക മേഖല വികസിപ്പിക്കുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ തങ്ങളുടെ കരാരിനെ മാനിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് വാതക മേഖല വികസിപ്പിക്കുന്നതിന് സൗദിയും കുവൈത്തും തയാറാവുകയാണ്. ചര്‍ച്ചകളില്‍ പങ്കാളിയാകണമെന്ന് ഇറാനോട് ഇരുരാഷ്ട്രങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിനെ ‘നിയമവിരുദ്ധ’മെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്.

ഈ മേഖലയിലെ പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് സൗദി അറേബ്യയുടെയും കുവൈത്തിന്റെയും അവകാശം സ്ഥിരീകരിക്കുന്നു. തീരുമാനിച്ച പ്രകാരം അവര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും -പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles