Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള ബന്ധം പ്രയോജനപ്രദമാകും -സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സൗദിയും ഇസ്രായേലും തമ്മിലെ സാധാരണവത്കരണ കരാര്‍ രാജ്യത്തിന് പ്രയോജനപ്രദമാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആല്‍ സഊദ്. സാധ്യമായ കരാര്‍ പുരോഗിമിച്ചുകൊണ്ടിരിക്കുന്ന സമാധാന നടപടിയെ ആശ്രയിച്ചാണ്. സാമ്പത്തികമായും സാമൂഹികമായും സുരക്ഷാ മേഖയിലും തീര്‍ച്ചയായും ഇത് പ്രയോജനകരമായിരിക്കും. 1967ലെ അതിര്‍ത്തിക്കുള്ളില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് പരമാധികാരം നല്‍കിയാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ -സി.എന്‍.എന്നുമായുള്ള അഭിമുഖത്തില്‍ വ്യാഴാഴ്ച ഫര്‍ഹാന്‍ ആല്‍ സഊദ് പറഞ്ഞു.

ഫലസ്തീനികള്‍ക്ക് പരമാധികാരം രാഷ്ട്രം അനുവദിക്കുകയെന്ന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുമെന്ന സമാന അഭിപ്രായ പ്രകടനങ്ങള്‍ സൗദി മുമ്പും നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യു.എ.ഇ, ബഹ്‌റൈന്‍ അബ്രഹാം ഉടമ്പടിയെന്ന് വിശേഷിപ്പിക്കുന്ന കരാറിലൂടെ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുകയായിരുന്നു. തുടര്‍ന്ന് മൊറോക്കോയും സുഡാനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു. ബന്ധത്തിന്റെ തുടക്കം 1979ല്‍ ഈജിപ്തും, 1994ല്‍ ജോര്‍ദാനും ഇസ്രായേലിനെ അംഗീകരിച്ചത് മുതല്‍ക്കാണ് ആരംഭിക്കുന്നത്.

Related Articles