Current Date

Search
Close this search box.
Search
Close this search box.

തൊഴില്‍ശക്തി വര്‍ധിപ്പിക്കുന്നതിന് സൗദി വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കുന്നു

റിയാദ്: ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെയൊന്നാകെ വികസന കുതിച്ചുചാട്ടം ലക്ഷ്യമാക്കിയുള്ള പദ്ധതികളുമായി അതിവേഗം മുന്നോട്ടുപോകുകയാണ് സൗദി ഭരണകൂടം. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സൗദി പൗരന്മാരെ തൊഴില്‍ മേഖലകളില്‍ കേന്ദ്രീകരിക്കുന്നതിനായി വിദ്യാഭ്യാസ സംവിധാനത്തില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് സൗദി.

സഹിഷ്ണുതയും കഠിനാധ്വാനവും ഉള്‍പ്പെടെയുള്ള മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ജോലി കണ്ടെത്തുന്നതിന് പൗരന്മാരെ മികച്ച രീതിയില്‍ സജ്ജമാക്കി ഉയര്‍ത്തുന്നതിനും രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിക്കാനാണ് പദ്ധതിയിടുന്നത്. ചെറിയ പ്രായം മുതല്‍ മുതിര്‍ന്നവരുടെ പഠന അവസരങ്ങള്‍ വരെയുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും നവീകരിക്കുമെന്ന് സൗദിയുടെ ഔദ്യോഗിക പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യ ശേഷി വികസന പദ്ധതി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

രാജ്യത്ത് തൊഴിലില്ലായ്മ 11.7% ആയി തുടരുന്നതിനാല്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ ഫലങ്ങളെ തൊഴില്‍ മേഖലയില്‍ മികച്ച രീതിയില്‍ വിന്യസിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൗരന്മാര്‍ക്കിടയില്‍ മിതത്വം, സ്ഥിരോത്സാഹം, ‘കഠിനാധ്വാന സംസ്‌കാരം’ പോലുള്ള മൂല്യങ്ങള്‍ വളര്‍ത്തുന്നതും ഇതിന്റെ മറ്റ് ലക്ഷ്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles