Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെയും അമീറിനെയും അഭിനന്ദിച്ച് സൗദി കിരീടാവകാശി എം.ബി.എസ്

ദോഹ: കഴിഞ്ഞ ദിവസം ഖത്തറില്‍ കിക്കോഫ് കുറിച്ച ഫിഫ ലോകകപ്പ് കൃത്യതയോടെയും മനോഹാരിതയോടെയും നടത്തിയതിന് ഖത്തറിനെയും ഭരണാധികാരി തമീം ബിന്‍ ഹമദ് അല്‍താനിയെയും അഭിനന്ദിച്ചും ലോകകപ്പിന് ആശംസകള്‍ അര്‍പ്പിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഖത്തറിന്റെ ക്ഷണം സ്വീകരിച്ച് മുഹമ്മദ് ബിന്‍ സല്‍മാനും മറ്റു രാഷ്ട്ര നേതാക്കള്‍ക്കൊപ്പം ഞായറാഴ്ച ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. തനിക്ക് ഖത്തറില്‍ ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിക്കാനും എം.ബി.എസ് മറന്നില്ല.

‘എനിക്കും എനിക്കൊപ്പമുണ്ടായിരുന്ന സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആഥിത്യത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ രാജ്യം വിടുന്നത്. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ സംഘാടനത്തിന് നിങ്ങളെ അഭിനന്ദിക്കുന്നു’-അല്‍താനിക്ക് അയച്ച സന്ദേശത്തില്‍ ബിന്‍ സല്‍മാന്‍ കുറിച്ചു. വാര്‍ത്ത ഏജന്‍സികള്‍ ഇത് ട്വീറ്റ് ചെയ്തിരുന്നു.

ഉദ്ഘാടന വേദിയില്‍ ഖത്തര്‍ അമീറിനും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കും അടുത്തായിട്ടായിരുന്നു എം.ബി.എസിന്റെ ഇരിപ്പിടം. ഖത്തര്‍ അമീറിനൊപ്പം ഖത്തര്‍ ടീമിന്റെ സ്‌കാര്‍ഫ് അണിഞ്ഞുള്ള എം.ബി.എസിന്റെ ചിത്രവും ട്വിറ്ററിലൂടെ പുറത്തുവന്നിരുന്നു. നേരത്തെ ഖത്തര്‍ ലോകകപ്പിന് സൗദിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് എം.ബി.എസ് പ്രഖ്യാപിച്ചിരുന്നു.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles