Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: സൗദിയില്‍ ഇളവുകള്‍ നീട്ടും

റിയാദ്: കോവിഡ് കരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നീട്ടുന്നു. മാര്‍ച്ച് മുതല്‍ പ്രഖ്യാപിച്ച ഏതാനും ഇളവുകളാണ് മൂന്ന് മാസം പിന്നിട്ട സാഹചര്യത്തില്‍ സൗദി നീട്ടാന്‍ തീരുമാനിച്ചത്. സൗദി ഉന്നത സഭയാണ് ഇളവ് തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെയും രാജ്യത്തെ നിക്ഷേപകരെയും കൊറോണ കരണമായുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുക എന്നതാണ് ഇളവ് നീട്ടുന്നതിന്റെ ലക്ഷ്യം.

സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാര്‍ക്ക് ‘സാനിദ്’ സംവിധാനം ലഭിക്കുന്ന ഇളവ്, റിക്രൂട്ടിങ്ങിലുള്ള പിഴ ഒഴിവാക്കല്‍, സ്വകാര്യ സ്ഥാപങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തതിനാലുള്ള സേവനം നിര്‍ത്തി വെക്കുന്നത് ഒഴിവാക്കല്‍, വേതന സുരക്ഷാ നിയമം പാലിക്കാത്തതിലുള്ള നടപടി ഒഴിവാക്കല്‍, കസ്റ്റംസ് തീരുവ ഒരു മാസത്തേക്ക് നീട്ടി നല്‍കല്‍, മൂല്യ വര്‍ധിത നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കല്‍, ഇഖാമ തീര്‍ന്നവരുടെ ഒരു മാസത്തെ ലവിയില്‍ അനിവാര്യമെങ്കില്‍ ഇളവ് അനുവദിക്കാല്‍ എന്നിവ നീട്ടി നല്‍കിയ ആനുകൂല്യത്തില്‍ ഉള്‍പെടും.

Related Articles