Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗരതിക്കെതിരെ നടപടിയുമായി സൗദി; മഴവില്ല് നിറത്തിലുള്ള കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

റിയാദ്: സ്വവര്‍ഗരതിക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി കടകളില്‍ വില്‍പനക്കായി എത്തിച്ച മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. സ്വവര്‍ഗ രതിയെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി.

തലസ്ഥാനമായ റിയാദിലെ കടകളില്‍ നിന്നും വാണിജ്യ മന്ത്രാലയ അധികൃതരാണ് റെയിന്‍ബോ കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തത്. സൗദി മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ ഹെയര്‍ ക്ലിപ്പുകള്‍, പെന്‍സില്‍, തൊപ്പികള്‍, ടീ ഷര്‍ട്ട് തുടങ്ങിയവയാണ് കടകളില്‍ നിന്നും നീക്കം ചെയ്യുന്നത്. കുട്ടികളെ ഇത് തെറ്റായി സ്വാധീനിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വാദം. ഇസ്ലാമിക വിശ്വാസത്തിനും സദാചാര മൂല്യങ്ങള്‍ക്കും ഇവ എതിരാണെന്നും അധികൃതര്‍ പറഞ്ഞു.

തെറ്റായ വഴിയിലേക്ക് നയിക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നേരത്തെ ഖത്തറും മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നതിനെതിരെ നടപടിയെടുത്തിരുന്നു.

Related Articles