Current Date

Search
Close this search box.
Search
Close this search box.

ലോക ക്രിക്കറ്റ് കൗണ്‍സിലിന്റെ സ്‌പോണ്‍സറായി സൗദി അരാംകോ

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലായ ഐ.എസി.സിയുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ച് സൗദി എണ്ണ ഭീമന്മാരായ അരാംകോ. ആഗോള കായിക വ്യവസായത്തിലേക്കുള്ള രാജ്യത്തിന്റെ അടുത്ത വലിയ ചുവടുവയ്പ്പായാണ് സൗദി ഈ കരാറിനെ കാണുന്നത്. ഐ.സി.സിയുടെ വരാനിരിക്കുന്ന ലോകകപ്പുകളുടെ മുഖ്യപ്രായോജകരാകും ഇതുവഴി സൗദി അരാംകോ. സൗദി അറേബ്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അരാംകോ ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നാണ്.

കരാര്‍ പ്രകാരം, ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയും ഏറ്റവും വലിയ ദേശീയ എണ്ണ കയറ്റുമതിക്കാരുമായ സൗദി അരാംകോയും 2023 അവസാനം വരെയുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ എല്ലാ പരിപാടികളും സ്‌പോണ്‍സര്‍ ചെയ്യും. പുരുഷ-വനിതാ ടി20 ലോകകപ്പുകളും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പും ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച ഇരുവിഭാഗം മേധാവികളും കരാറില്‍ ഒപ്പുവെച്ചത്.

”സുസ്ഥിരതയിലും നവീകരണവുമാണ് ഈ കരാറിവൂടെ ഇരുവരും പ്രതിഫലിപ്പിക്കുന്നതെന്ന്” ഇരു കക്ഷികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇത് ഞങ്ങളുടെ ആഗോള പങ്കാളിത്ത ശൃംഖലയിലെ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലിനെ പ്രതിനിധീകരിക്കുന്നു, ഐസിസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ അരാംകോ ഗ്ലോബല്‍ പബ്ലിക് അഫയേഴ്‌സ് ജനറല്‍ മാനേജര്‍ തലാല്‍ അല്‍-മറി പറഞ്ഞു.

Related Articles