Current Date

Search
Close this search box.
Search
Close this search box.

2017ലെ ഉപരോധത്തിന് ശേഷം സൗദി ഭരണാധികാരി ഖത്തറില്‍

ദോഹ: ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നേതൃത്വത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ദോഹയില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഇരുനേതാക്കളും ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഉപരോധത്തിന് ശേഷം ആദ്യമായാണ് സൗദി ഭരണാധികാരി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. 2021 ജനുവരിയിലാണ് ഉപരോധം പിന്‍വലിച്ചത്.

അന്താരാഷ്ട്ര സമൂഹത്തെ ശിഥിലമാക്കുകയും, സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുകയും, ഗള്‍ഫ് രാഷ്ട്രങ്ങളുടെ ദീര്‍ഘനാളത്തെ ബന്ധത്തില്‍ സങ്കീര്‍ണതയുണ്ടാക്കുകയും ചെയ്ത നയതന്ത്ര പ്രതിസന്ധി അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൗദിയുടെ സന്ദര്‍ശനം.

2017 ജൂണില്‍ കടുത്ത നയതന്ത്ര നടപടികളിലേക്ക് നയിച്ച ഖത്തറിന്റെ വിദേശ നയങ്ങളിലെ തര്‍ക്കം അവസാനിപ്പിക്കുന്നതിന് ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സൗദി അറേബ്യ തീരുമാനിച്ചതിന് ശേഷമാണ് ഇത്തരമൊരു സന്ദര്‍ശനമുണ്ടായിരിക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles