Current Date

Search
Close this search box.
Search
Close this search box.

വൈദ്യുതി ഉത്പാദനത്തിനായി ആദ്യത്തെ കാറ്റാടി ഫാമുമായി സൗദി

റിയാദ്: തദ്ദേശമായി വൈദ്യുതി നിര്‍മിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ കാറ്റാടി ഫാം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. കാര്‍ബണ്‍ മുക്തമായ വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ആരംഭിക്കുന്ന വൈദ്യുതി നിലയം ഗ്രിഡുമായി ബന്ധപ്പെടുത്തി ഉടന്‍ തന്നെ ഉത്പാദനം ആരംഭിക്കും.

99 കാറ്റാടി ടര്‍ബൈനുകളടക്കം രാജ്യത്തെ ഏറ്റവും വലിയ വിന്‍ഡ് ഫാം ആയ ദുമാത് അല്‍ ജന്‍ദല്‍ മേഖലയിലാണ് ഇത് ഒരുക്കിയത്. ഇതിലൂടെ 70000 വീടുകളിലേക്കുള്ള വൈദ്യുതി നല്‍കാനാകും എന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. സൗദിഅറേബ്യ ആസ്ഥാനമായുള്ള വാര്‍ത്ത ഏജന്‍സിയായ അല്‍ അറബിയ്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

400 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ ഊര്‍ജ നിര്‍മാണ കമ്പനിയായ ഇ.ഡി.എഫ് ആണ് മേല്‍നോട്ടം വഹിക്കുന്നത്. നിര്‍മാണഘട്ടത്തില്‍ മാത്രം പദ്ധതി മുഖേന 600 പേര്‍ക്ക് ജോലി ലഭിക്കും. 20019 സെപ്റ്റംബറിലാണ് നിര്‍മാണം ആരംഭിച്ചത്. ടര്‍ബൈന്‍ നിര്‍മാണം അന്തിമഘട്ടത്തിലാണുള്ളത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്തെ വികസന കുതിപ്പ് ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ വരുമാനത്തിന് എണ്ണയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരികയും ഇതിനായി ടൂറിസം മേഖലയെ കരുത്താര്‍ജിപ്പിക്കുക എന്നതുമാണ് ഇതിന് പിന്നിലെ ലക്ഷ്യം.

Related Articles