Current Date

Search
Close this search box.
Search
Close this search box.

ഈ വര്‍ഷം പത്ത് ലക്ഷം തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാമെന്ന് സൗദി

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് രാജ്യത്തിനകത്തും പുറത്തും നിന്നുമായി പത്ത് ലക്ഷം പേര്‍ക്ക് അനുമതി നല്‍കുമെന്ന് സൗദി അറേബ്യ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഏതാനും ആയിരം പ്രാദേശിക തീര്‍ഥാടകര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കുന്നതിന് അനുമതിയുണ്ടായിരുന്നത്. കോവിഡ് -19 വാക്‌സിനേഷന്‍ പൂര്‍ണമായി സ്വീകരിച്ചവരും 65 വയസ്സിന് താഴെയുള്ളവരുമായ ആളുകള്‍ക്ക് മാത്രമാണ് ഇസ്‌ലാമിലെ പുണ്യസ്ഥലമായ മക്കലയിലേക്കുള്ള വാര്‍ഷിക തീര്‍ഥയാത്രക്ക് അനുമതി അനുമതിയുണ്ടാവുകയെന്ന് രാജ്യത്തെ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് തീര്‍ഥാടകരുടെയും പ്രവാചക മസ്ജിദിലേക്ക് വരുന്ന സന്ദര്‍ശകരുടെയും സുരക്ഷയും സംരക്ഷണവും രണ്ട് വിശുദ്ധ മസ്ജിദിന്റെയും പരിപാലന ചുമതലയുള്ള ഭരണകൂടത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അതേസമയം, സുരക്ഷിതവും ആത്മീയവുമായ അന്തീരക്ഷത്തില്‍ ലോകത്തെ പരമാവധി മുസ്‌ലിംകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനും പ്രവാചക മസ്ജിദ് സന്ദര്‍ശിക്കാനും കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ട് -മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

വിദേശത്തുനിന്ന് വരുന്ന തീര്‍ഥാടകര്‍ സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ നെഗറ്റീവ് ടെസ്റ്റ് നടത്തേണ്ടതുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് -19 മഹാമാരി മൂലം 2021ല്‍ ഏതാനും ആയിരങ്ങള്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. അതിന് മുമ്പുള്ള വര്‍ഷം ആയിരം പേര്‍ക്ക് മാത്രമായിരുന്നു. കൊറോണ വൈറസ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഓരോ വര്‍ഷവും 25 ലക്ഷത്തോളം പേര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയില്‍ എത്തിയിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles