Current Date

Search
Close this search box.
Search
Close this search box.

‘മഹ്‌റമി’ല്ലാതെ ഹജ്ജും ഉംറയും നിര്‍വഹിക്കാമെന്ന് സൗദി അറേബ്യ

റിയാദ്: ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്ന വനിതാ തീര്‍ഥാടകര്‍ക്ക് ഇനി മുതല്‍ മഹ്‌റമിന്റെ (അടുത്ത ബന്ധമുള്ള പുരുഷ രക്ഷാധികാരി) ആവശ്യമില്ലെന്ന് സൗദി അറേബ്യ. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും സ്ത്രീകള്‍ക്ക് മഹ്‌റമില്ലാതെ രണ്ട് വിശുദ്ധ മസ്ജിദുകളും സന്ദര്‍ശിക്കാമെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അര്‍റബീഅ പറഞ്ഞു. കൈറോയിലെ സൗദി എംബസിയില്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ഉംറ വിസകളുടെ എണ്ണത്തിന് പരിധിയില്ല. ഏതൊരു വിസയുമായും രാജ്യത്തെത്തുന്ന ഏത് മുസലിമിനും ഉംറ നിര്‍വഹിക്കാവുന്നതാണെന്ന് മന്ത്രി ഡോ. തൗഫീഖ് അര്‍റബീഅ പറഞ്ഞു.

ഡിജിറ്റല്‍വത്കരണവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗപ്പെടുത്തി ഹജ്ജും ഉംറയും എളുപ്പിത്തലാക്കാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles