Current Date

Search
Close this search box.
Search
Close this search box.

ഇറാനുമായി പുതിയ ചര്‍ച്ചക്ക് തയാറായി സൗദി അറേബ്യ

റിയാദ്: ഇറാനുമായി അഞ്ചാം ഘട്ട ചര്‍ച്ചക്ക് തയാറായി സൗദി അറേബ്യ. മുന്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലെങ്കിലും ശത്രു രാഷ്ട്രമായ ഇറാനുമായി പുതിയ ചര്‍ച്ചക്ക് ഇറാന്‍ തയാറാവുകയാണ്. മ്യൂണിച്ച് സുരക്ഷാ കോണ്‍ഫറന്‍സിനിടെ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആല്‍ സഊദ് ഇക്കാര്യം അറിയിക്കുകയായിരുന്നു.

2016ലാണ് ഇറാനുമായുള്ള ബന്ധം സൗദി വച്ഛേദിക്കുന്നത്. ശീഈ നേതാവിനെ സൗദി വധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ തെഹ്‌റാനിലെ സൗദി എംബസി തകര്‍ത്തതിന് ശേഷമാണ് സൗദി-ഇറാന്‍ ബന്ധത്തില്‍ വിള്ളലുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഇറാഖിന്റെ നേതൃത്വത്തില്‍ ഇരു പ്രാദേശിക ശക്തികളും ചര്‍ച്ച ആരംഭിച്ചിരുന്നു.

2015ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കപ്പെടുകയാണെങ്കില്‍ അത് പ്രാദേശിക ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള തുടക്കമാണ്, അവസാനമാകില്ല – ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആല്‍ സഊദ് ശനിയാഴ്ച പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതി കൈകാര്യം ചെയ്യാത്തതിന് സൗദി അറേബ്യ കരാറിനെ വിമര്‍ശിച്ചിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles