Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശ ധ്വംസനം ലോകത്ത് ഏറ്റവും മോശം സൗദിയില്‍: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ലോകത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറ്റവും കൂടുതലായി നടക്കുന്നത് സൗദി അറേബ്യയിലെന്ന് റിപ്പോര്‍ട്ട്. ഭരണകൂട ദുരുപയോഗത്തില്‍ ഏറ്റവും ദുര്‍ബലവും സുരക്ഷിതമല്ലാത്തതുമായ രാജ്യമാണ് സൗദി അറേബ്യയെന്നും The Human Rights Measurement Initiative (HRMI) നടത്തിയ പഠനത്തില്‍ പറയുന്നു. ആക്റ്റിവിസ്റ്റുകള്‍, ഗവേഷകര്‍, അക്കാദമീഷ്യന്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്.

രാജ്യത്ത് നിന്നുള്ള സുരക്ഷ, ശാക്തീകരണം, ജീവിത നിലവാരം എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി അവകാശങ്ങളെ തകര്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ മൊത്തം സുരക്ഷയില്‍ 10ല്‍ 2.4 സ്‌കോര്‍ ആണ് സൗദിക്ക് നല്‍കിയത്. മെക്‌സിക്കോ ആണ് രണ്ടാം സ്ഥാനത്ത്.

പീഡനം, വധശിക്ഷ, നിയമവിരുദ്ധമായ കൊലപാതകം, തിരോധാനം, അനിയന്ത്രിതമായ അറസ്റ്റ്, വധശിക്ഷ എന്നിവ സംബന്ധിച്ച മോശം റിപ്പോര്‍ട്ടുകളുടെ ഫലമാണ് ഈ റിപ്പോര്‍ട്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, വശിക്ഷയുടെ ഉപയോഗം സംബന്ധിച്ച് 2019നേക്കാള്‍ സ്ഥിതിഗതികള്‍ അല്‍പം മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കെതിരായ വധശിക്ഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള രാജകീയ തീരുമാനങ്ങള്‍ ആവാം ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles