Current Date

Search
Close this search box.
Search
Close this search box.

യെമന്‍, സിറിയ, ലിബിയ: രാഷ്ട്രീയ പരിഹാരം തേടി സൗദി

റിയാദ്: പശ്ചിമേഷ്യയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഇടങ്ങളില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ ഇടപെടല്‍ നടത്തി വീണ്ടും സൗദി അറേബ്യ. യെമന്‍, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ മാറ്റമില്ലാതെ തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് പരിഹാരം തേടിയും മേഖലയില്‍ സുരക്ഷയും സ്ഥിരതയും നടപ്പിലാക്കുമെന്നാണ് സൗദി ഭരണകൂടം അറിയിച്ചത്. ചൊവ്വാഴ്ച നടന്ന മന്ത്രിതല ചര്‍ച്ചയില്‍ കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് ഇക്കാര്യം ഊന്നിപ്പറഞ്ഞത്. ഫലസ്തീന്‍ വിഷയത്തില്‍ നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്തുക എന്നതിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. ഈ വിഷയത്തില്‍ അറബ് സമാധാന പദ്ധതിയും അന്താരാഷ്ട്ര പ്രമേയവും അടിസ്ഥാനമാക്കിയാണ് പരിഹാരം കാണേണ്ടതെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

മേഖലയില്‍ സമാധാനം കൈവരിക്കുന്നതിന് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു. അതേസമയം, സ്റ്റോക്ക്‌ഹോം കരാര്‍ യെമനില്‍ ഹൂതികള്‍ ലംഘിക്കുന്നതിനെ അദ്ദേഹം അപലപിച്ചു.

Related Articles