Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധത്തിന്റെ നിയമപരമായ ഉത്തരവാദിത്വം സൗദിക്ക്: തവക്കുല്‍ കര്‍മാന്‍

സന്‍ആ: യെമന്‍ യുദ്ധകുറ്റകൃത്യങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം സൗദി അറേബ്യക്കാണെന്ന കുറ്റപ്പെടുത്തലുമായി നൊബേല്‍ ജേതാവും യെമനി ആക്റ്റിവിസ്റ്റുമായ തവക്കുല്‍ കര്‍മാന്‍. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യമാണ് തന്റെ രാജ്യത്തെ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെന്നും സഖ്യത്തെ ഔപചാരികമായും പ്രായോഗികമായും നയിക്കുന്നത് സൗദി അറേബ്യയാണെന്നും കര്‍മാന്‍ കുറ്റപ്പെടുത്തി.

ഇത ലോകത്തിന് അറിയാവുന്ന കാര്യമാണ്. അതിനാല്‍ തന്നെ അറബ് സഖ്യം നയിക്കുന്ന എല്ലാ കുറ്റകൃത്യങ്ങള്‍ക്കും നിയമപരമായി ഉത്തരവാദിത്വം വന്നു ചേരുക സൗദിയുടെ മേലാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ സൗദിക്കെതിരെ രംഗത്തു വന്നത്.

യെമനില്‍ യു.എ.ഇ സുരക്ഷസേനയുടെ നിയന്ത്രണത്തിലുള്ള തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവുകാര്‍ക്കെതിരെ കടുത്ത പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതില്‍ കുറ്റക്കാരനായ അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദിനെതിരെ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് ജുഡീഷ്യറി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കര്‍മാന്‍ വിമര്‍ശനമുന്നയിച്ചത്.

Related Articles