Current Date

Search
Close this search box.
Search
Close this search box.

ലബനാനില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി സൗദി

റിയാദ്: ലബനാനില്‍ നിന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. രാജ്യം വിടാന്‍ ലബനീസ് അംബാസിഡര്‍ക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചിരിക്കുകയുമാണ്. ഈ ആഴ്ചയുടെ ആരംഭത്തില്‍ യമനില്‍ യുദ്ധം ചെയ്യുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യത്തെ ലബനീസ് വിവരാവകാശ മന്ത്രി ജോര്‍ജ് ഖുറദാഹി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സൗദി ലബനാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ലബനാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാര്‍ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. അംബാസിഡറെ തിരിച്ചുവളിക്കുകയും ചെയ്തു. ലബനാന്‍ അധികാരികള്‍ യാഥാര്‍ഥ്യത്തെ അവഗണിക്കുകയും, തിരുത്തല്‍ നടപടികള്‍ കൈകൊള്ളുന്നതില്‍ പരാജയപ്പെടുകയും ചെയ്തതു മൂലം ലബനീസ് റിപ്പബ്ലിക്കുമായുളള ബന്ധത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ ഭരണകൂടം ഖേദിക്കുന്നു -എസ്.പി.എ വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മന്ത്രിയുടെ പരാമര്‍ശത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ലബനീസ് അംബാസിഡര്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ ഭരണകൂടം ഉത്തരവിറക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വൈദേശിക ആക്രമണങ്ങള്‍ക്കെതിരെ ഇറാന്‍ ഹൂതികല്‍ സ്വയം പ്രതിരോധിക്കുകയാണെന്ന് ലബനീസ് വിവരാവകാശ മന്ത്രി ജോര്‍ജ് ഖുറദാഹി ചൊവ്വാഴ്ച അഭിമുഖത്തിനിടെ വിമര്‍ശിച്ചിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles