Current Date

Search
Close this search box.
Search
Close this search box.

ലബനാന് 30 മില്യണ്‍ ഡോളര്‍ സഹായവുമായി സൗദിയും ഫ്രാന്‍സും

ബൈറൂത്ത്: ലബനാന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മാനുഷിക പദ്ധതി പ്രഖ്യാപിച്ച് സൗദിയും ഫ്രാന്‍സും. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയവും ഫ്രഞ്ച് വികസന ഏജന്‍സിയും സൗദി രാജാവ് സല്‍മാന്‍ മാനുഷിക ദുരിതാശ്വാസ സമിതിയും ചേര്‍ന്ന് പ്രാരംഭ ഘട്ടത്തില്‍ 32 മില്യണ്‍ ഡോളര്‍ നല്‍കും.

ലബനാന്‍ ജനതക്കാപ്പം നില്‍ക്കാനും രാജ്യത്തിന്റെ സ്ഥിരതക്കും വികസനത്തിനും സംഭാവന നല്‍കാനുമുള്ള സൗദി അറേബ്യയുടെയും ഫ്രാന്‍സിന്റെയും പ്രതിബദ്ധയാണ് ഈ പിന്തുണയെന്ന് സൗദി അംബാസഡര്‍ വലീദ് ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആവശ്യക്കാരുടെ പ്രയാസം കുറയ്ക്കുന്നതിന് കഴിയാവുന്നതിനെ പിന്തുണക്കാന്‍ രാജ്യം ശ്രമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനുഷിക പദ്ധതി രാജ്യത്തെ ഭക്ഷ്യ സുരക്ഷയിലും ദുര്‍ബലമായ ആരോഗ്യ സംവിധാനത്തിലുമാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles