Current Date

Search
Close this search box.
Search
Close this search box.

2022ല്‍ ആദ്യ ബജറ്റ് മിച്ചം രേഖപ്പെടുത്തുമെന്ന് സൗദി അറേബ്യ

റിയാദ്: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആദ്യ ബജറ്റ് മിച്ചം രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി അറേബ്യ. കോവിഡ് -19 പ്രതിസന്ധിയിലാക്കിയ രാഷ്ട്ര ബജറ്റ് നിറയ്ക്കാന്‍ സഹായിച്ച എണ്ണ വിലയിലെ വര്‍ധനവിനിടയിലും പൊതുചെലവ് നിയന്ത്രിക്കാന്‍ സൗദി തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പ്രതീക്ഷിക്കുന്ന 2.7 ശതമാനം ധനക്കമ്മിക്ക് ശേഷം, 90 ബില്യണ്‍ സൗദി റിയാല്‍ (23.99 ബില്യണ്‍ ഡോളര്‍), അല്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ജി.ഡി.പിയുടെ 2.5 ശതമാനം മിച്ചം കൈവരിക്കുമെന്നാണ് സൗദി കണക്കാക്കുന്നത്.

ഭരണകൂടത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിനും, കൊറോണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, രാജ്യത്തെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും, ആഗോള ആഘാതങ്ങളും പ്രതിസന്ധികളും നേരിടാനുള്ള ശേഷി ഉയര്‍ത്തുന്നതിനും ബജറ്റ് മിച്ചം ഉപയോഗിക്കും – സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഉദ്ധരിച്ച് സൗദി സ്റ്റേറ്റ് പ്രസ് ഏജന്‍സി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് ഏറ്റവും വലിയ എണ്ണ കയറ്റുമതി ചെയ്യുന്ന സൗദി അടുത്ത വര്‍ഷം 955 ബില്യണ്‍ സൗദി റിയാല്‍ (254.6 ബില്യണ്‍ ഡോളര്‍) ചെലവഴിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വര്‍ഷം തോറും ആറ് ശതമാനം ചെലവ് കുറയുമെന്ന് ബജറ്റ് രേഖ വ്യക്തമാക്കുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles