Current Date

Search
Close this search box.
Search
Close this search box.

ഹിസ്ബുല്ലയെ സഹായിക്കുന്നവര്‍ തീവ്രവാദികളെന്ന് സൗദി അറേബ്യ

റിയാദ്: ലബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖര്‍ദ് അല്‍ഹസന്‍ സംഘടനയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ. അല്‍ഖര്‍ദ് അല്‍ഹസന്‍ ലബനാനിലെ ശീഈ വിഭാഗമായ ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനാലാണ് തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭീകരവാദ സംഘടനയായ ഹിസ്ബുല്ലക്ക് പണം കണ്ടെത്തുന്നതിനും, സൈനിക ആവശ്യത്തിന് പിന്തുണ നല്‍കുന്നത് ഉള്‍പ്പെടെ സാമ്പത്തികമായി സഹായം നല്‍കുന്നതിനും സംഘടന പ്രവര്‍ത്തിക്കുന്നതായി വാര്‍ത്താ ഏജന്‍സി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സംഘടനയുമായി ബന്ധപ്പെട്ട രാജ്യത്തെ സ്വത്തുവകകള്‍ മരവിപ്പിക്കും. സംഘടനയുടെ ഗുണത്തിന് വേണ്ടി നേരിട്ടോ അല്ലാതെയോ ഇടപാടുകള്‍ നടത്തുന്നത് നിഷിദ്ധമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ലബനാനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരെ ലോകവ്യാപകമായി ഭരണകൂടങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് മെയ് മാസത്തില്‍ യു.എസ് ആവശ്യപ്പെട്ടിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles