Current Date

Search
Close this search box.
Search
Close this search box.

സുഡാന് 1.5 ബില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി

കാര്‍തൂം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാന് 1.5 ബില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ രംഗത്ത്. സൗദി 2019ല്‍ പാസാക്കിയ സാമ്പത്തിക സഹായ പാക്കേജ് വഴിയാണ് ഇത്തരത്തില്‍ സഹായം നല്‍കുന്നതെന്ന് സുഡാനീസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം തന്നെ 750 ഡോളര്‍ സുഡാന്റെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചു കഴിഞ്ഞതായും 500 മില്യണ്‍ ഡോളര്‍ ഉടന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഡാനിലെ പട്ടിണി മാറ്റാനും ഗോതമ്പ്, മരുന്ന്, എണ്ണ എന്നീ അടിസ്ഥാന വസ്തുക്കള്‍ക്കുമാണ് സൗദി സഹായം നല്‍കുന്നത്.

2019ല്‍ സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിനു പിന്നാലെയാണ് സൗദിയും യു.എ.ഇയും സുഡാന് സാമ്പത്തിക സഹായം അനുവദിക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. രാജ്യത്തെ പട്ടിണിയിലും തൊഴിലില്ലായ്മയിലും പ്രതിഷേധിച്ചായിരുന്നു സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. 2019 ഏപ്രില്‍ ഇരു രാജ്യങ്ങളും സുഡാന് 3 ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു.

Related Articles