Current Date

Search
Close this search box.
Search
Close this search box.

ടൂറിസം മേഖല ഉണര്‍ത്താന്‍ 2023ലേക്ക് പുതിയ പദ്ധതികളുമായി സൗദി

റിയാദ്: രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് സൗദി അറേബ്യ. 2023ഓടെ രാജ്യത്തെ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഗള്‍ഫ് മേഖലയിലെ പ്രമുഖ രാഷ്ട്രം ലക്ഷ്യം വെക്കുന്നത്. The Red Sea Development Co (TRSDC) എന്ന പേരിലാണ് ബൃഹദ് പദ്ധതി തയാറാക്കുന്നത്.

ഇതിന്റെ ഭാഗമായി ചെങ്കടല്‍ തീരത്ത് 16 ഹോട്ടലുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ 2023 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കും. കോവിഡ് പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാല്‍ ആഗോള ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും പഴയ വിപണി തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ജോണ്‍ പഗാനോ പറഞ്ഞു. മൂന്ന് ലക്ഷം വാര്‍ഷിക സന്ദര്‍ശകരെയാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. യാത്ര നിയന്ത്രണങ്ങള്‍ നീക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും പഗാനോ പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണകൂടത്തിന് കീഴില്‍ കോടികള്‍ ചിലവഴിച്ചാണ് പദ്ധതി ഒരുക്കുന്നത്. ചെങ്കടലിന്റെ ഭാഗമായ 50 ദ്വീപുകളില്‍ ലക്ഷ്വറി റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രകൃതി ആസ്വാദനം, പൈതൃക കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. 2030ഓടെ സൗദി ജി.ഡി.പിയുടെ 10 ശതമാനം ടൂറിസം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്.

 

 

Related Articles