Current Date

Search
Close this search box.
Search
Close this search box.

ഒ.ഐ.സി യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇറാന് സൗദിയുടെ വിലക്ക്

റിയാദ്: ഇസ്ലാമിക സഹകരണ സംഘടനയായ ഒ.ഐ.സിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് അംഗരാജ്യമായ ഇറാന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. യു.എസിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ജിദ്ദയിലായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്. വിലക്കേര്‍പ്പെടുത്തിയ കാര്യം ഞായറാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. യോഗത്തില്‍ പങ്കെടുക്കാനുള്ള ഇറാന്റെ പ്രതിനിധികള്‍ക്ക് സൗദി വിസ നിഷേധിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസവിയെ ഉദ്ധരിച്ച് ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് തങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും യാഥാര്‍ത്ഥ്യമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിക്കെതിരെ ഇറാന്‍ ഒ.ഐ.സിക്ക് പരാതി നല്‍കിയിട്ടുണ്ട്. യോഗത്തിന്റെ ആഥിതേയത്വ സ്ഥാനം സൗദി ദുരുപയോഗം ചെയ്യുകയാണെന്നും ഇറാന്‍ പ്രതികരിച്ചു.

Related Articles