Current Date

Search
Close this search box.
Search
Close this search box.

വടക്കുകിഴക്കന്‍ സിറിയയില്‍ റോക്കറ്റാക്രമണം; രണ്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

ഇദ്‌ലിബ്: വടക്കുകിഴക്കന്‍ സിറിയയില്‍ നടന്ന റോക്കറ്റാക്രമണത്തില്‍ രണ്ട് തുര്‍ക്കി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഇദ്‌ലിബ് പ്രവിശ്യയിലാണ് ആക്രമണം നടന്നതെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒരു സൈനികന് പരുക്കേറ്റിട്ടുണ്ടെന്നും ആക്രമണത്തിന് പിന്നില്‍ റാഡിക്കല്‍ ഗ്രൂപ്പുകളാണെന്നും തുര്‍ക്കി പറഞ്ഞു. തുര്‍ക്കിയും റഷ്യയും തമ്മില്‍ രണ്ടാഴ്ച മുന്‍പാണ് മേഖലയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.

മൂന്ന് മാസത്തേക്കാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ആക്രമണത്തിന് തുര്‍ക്കിയുടെ പീരങ്കിപ്പട ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ തുര്‍ക്കി പുറത്തുവിട്ടിട്ടില്ല.

Related Articles