Current Date

Search
Close this search box.
Search
Close this search box.

സൗദിയും ഇറാനും ഒന്നിലധികം ചർച്ചകൾ നടത്തിയതായി ഇറാഖ്

ബ​​ഗ്ദാദ്: ശത്രുതയിൽ മുന്നോട്ടുപോകുന്ന ഇറാനും സൗദി അറേബ്യക്കുമിടയിൽ ഒന്നിലധികം ചർച്ചകൾ നടത്തിയതായി ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്. ബയ്റൂത്ത് ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക്-ടാങ്കുമായുള്ള അഭിമുഖത്തിലാണ് പ്രസിഡന്റ് ബർഹാം സാലിഹ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയില്ല.

സംഘട്ടനത്തിന്റെ വക്കിലെത്തിച്ച വർഷങ്ങളുടെ ശത്രുതക്ക് ശേഷം മിഡിൽ ഈസ്റ്റിൽ അസ്വസ്ഥത കുറയുമെന്നതിന്റെ സൂചനയാണ് ഇറാനും സൗദിയും തമ്മിലെ ചർച്ചയെന്ന് നയതന്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. പരസ്പരം ശത്രതുയിലുള്ള അയൽരാജ്യങ്ങളായ ഇറാനും സൗദിക്കുമടിയിൽ ഏപ്രിൽ 9ന് ഇറാഖ് ചർച്ച നടത്തിയത് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനും സൗദിക്കുമുടിയൽ ഇറാഖ് എത്ര തവണ ചർച്ച നടത്തിയെന്ന ചോദ്യത്തിന് ഒന്നിലധികം എന്ന മറുപടി നൽ​കുകയായിരുന്നു പ്രസിഡന്റ് ബർഹാം സാലിഹ്.

Related Articles