Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകള്‍ക്കെതിരായ വിദ്വേഷപ്രചാരണം: ഇത്തവണ ‘പോണ്‍ ജിഹാദുമായി’ സംഘ്പരിവാര്‍- വീഡിയോ

 

ന്യൂഡല്‍ഹി: ജനശ്രദ്ധ തിരിച്ചുവിടാനും മുസ്ലിംകള്‍ക്കെതിരെ ഹിന്ദു മതവിശ്വാസികളില്‍ വിദ്വേഷമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള സംഘ്പരിവാര്‍ ക്യാംപില്‍ നിന്നുള്ള പുതിയ ‘ജിഹാദ്’ ആരോപണം പുറത്തെത്തി. ഹിന്ദു യുവാക്കളുടെ ലൈംഗീക ശക്തി കുറക്കാന്‍ ലക്ഷ്യമിട്ട് മുസ്ലിംകള്‍ ‘പോണ്‍ ജിഹാദ്’ നടത്തുന്നു എന്നാണ് സംഘ്പരിവാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ആരോപണം ഉന്നയിച്ചത് പ്രമുഖ എന്‍ട്രന്‍സ് പരിശീലകനാണെന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജിഹാദ് ആരോപണം പിന്നീട് സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ സൈബര്‍ പോരാളികള്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്.

IIT-JEE അഡ്വാന്‍സ് പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പഠിപ്പിക്കുന്ന ലളിദ് സര്‍ദാന എന്നയാളാണ് പോണ്‍ ജിഹാദ് ഉയര്‍ത്തിയത്.
‘സര്‍ദാന ട്യൂട്ടോറിയല്‍സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പരിശീലനം നല്‍കുന്നത്. മുസ്ലിം യുവാക്കള്‍’ എങ്ങനെയാണ് ‘ഹിന്ദു യുവാക്കളെ’ ലൈംഗികശേഷി കുറയ്ക്കാന്‍ മുതിര്‍ന്ന/അശ്ലീല സിനിമകള്‍ കാണിച്ച് സ്വയംഭോഗം ചെയ്യാന്‍ പഠിപ്പിക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. മുസ്ലിംകള്‍ അത്തരം പോണ്‍ വീഡിയോകള്‍ നിര്‍മിച്ച് ഹിന്ദുക്കളെ കെണിയില്‍ വീഴ്ത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ഭാര്യ ഡോ. ശ്വേത സര്‍ദാനയും ചേര്‍ന്ന് നടത്തുന്ന യൂ ട്യൂബ് ചാനലിലെ വിഡിയോകള്‍ക്ക് നിരവധി പ്രേക്ഷകരുണ്ട്. ഒരു ലക്ഷത്തിലധികം പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. ഫിസിക്‌സ് ട്യൂട്ടോറിയല്‍ ക്ലാസിന്റെ വീഡിയോയിലാണ് വിവാദ പരാമര്‍ശം. ഈ ചാനലിലൂടെ തന്നെയാണ് ഇതും അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

‘പോണ്‍ വീഡിയോ കണ്ട് സ്വയംഭോഗം ചെയ്യുന്ന ഹിന്ദു യുവാക്കള്‍ക്ക് ലൈംഗീകമായ ഉത്തേജനം കുറയുന്നു. ഇതിനായി വെബ്‌സീരിസുകള്‍ നിര്‍മിക്കുന്നതും അഭിനയിക്കുന്നതുമെല്ലാം മുസ്ലിംകളാണ്. എന്നാല്‍ മുസ്ലിംകള്‍ ഇത് കാണില്ല. ഇതിന്റെ കാഴ്ചക്കാര്‍ ഹിന്ദു യുവാക്കളും യുവതികളുമാണ്. ഇത് വരുന്ന അഞ്ച് വര്‍ഷത്തിനിടെ വലിയ പ്രത്യാഘാതമുണ്ടാക്കും. ഇത് ജിഹാദാണ്’.. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍.

Related Articles