Current Date

Search
Close this search box.
Search
Close this search box.

തമിഴ്നാട്ടില്‍ സമസ്തുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതികള്‍

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് കോയമ്പത്തൂര്‍ ഖാഇദെ മില്ലത്ത് അക്കാദമിയില്‍ ചേര്‍ന്ന സമസ്ത തമിഴ്നാട് കണ്‍വെന്‍ഷന്‍ രൂപം നല്‍കി. കണ്‍വെന്‍ഷനോടനുബന്ധിച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും സമസ്ത പ്രവാസി സെല്‍ സംസ്ഥാന ചെയര്‍മാനുമായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ഗൂഢല്ലൂര്‍, പി.ഹംസ പോണ്ടിച്ചേരി പ്രസംഗിച്ചു. ഹാഫിള് സമീര്‍ ചെന്നൈ സ്വാഗതവും എം.എ. റഷീദ് കോയമ്പത്തൂര്‍ നന്ദിയും പറഞ്ഞു.

Related Articles